
പലകുറി പാളിപ്പോയ ശ്രമങ്ങള്‍ക് ശേഷം ഗൂഗിള്‍ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ഉം ആയി രംഗത്ത് എത്തിയിരിക്കുന്നു ( ഗൂഗിള്‍ പ്ലസ്). ഗൂഗിളിന്റെ എല്ലാ മുന്‍കാല സോഷ്യല്‍ നെറ്വോര്‍കിംഗ് ശ്രമങ്ങള്‍ ഒന്നും ഉദ്ദേശിച്ച ഭലം കണ്ടെത്താനായില്ല വാസ്തവത്തില്‍ അവയെല്ലാം പരാജയങ്ങള്‍ തന്നെ ആയിരുന്നു, കാരണം ഗൂഗിള്‍നു മറ്റു നെറ്റ്‌വര്‍ക്ക്കുകളെ പോലെ ഒരു ബഹുമുഖ സോഷ്യല്‍ ഐഡന്റിറ്റി കൊണ്ടുവരുവാന്‍ സാധിച്ചില്ല. അതുപോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം സംമാനിക്കുവാനും ഗൂഗിള്‍നു കഴിഞ്ഞില്ല. എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ പുതിയ പരിക്ഷനവുമായ് രംഗത്ത് എത്തിയിരിക്കുന്നു "ഗൂഗിള്‍ പ്ലസ്". ഫേസ്ബുക്ക്‌ന്റെ സ്വകാര്യത ഇല്ലയിമയുമായ് തുലനും ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലസ് ഒരു കൈ നോക്കാന്‍ കൊല്ലവുന്നതാണ്.
ഗൂഗിള്‍ പ്ലസ് ഈപ്പോള്‍ അതിന്റെ ക്ഷമത പരിശോധനയിലാണ്. അതിനാല്‍ നാം അതിനെ "ബീറ്റ" എന്ന് വേണമെന്ഗില്‍ വിളിക്കാം. ഈപ്പോള്‍ അത് പ്രൊഫഷണല്‍സിനും മാധ്യമങ്ങളുടെയും അവലോകത്തിനു തുറന്നു കൊടുത്തിരിക്കുകയാണ്. ബുദ്ധിപരമായ ഒരു നീക്കം തന്നെ. ഗൂഗിള്‍ പ്ലസ്‌ന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ (Vic Gundotra) പറയുന്നത് " ഗൂഗിള്‍ പ്ലസ് അതിന്റെ ആദ്യത്തെ വിത്ത് പാകിയിരിക്കുന്നത് വളരെ ശ്രദ്ധയോടെ ആണ്, ഞങ്ങള്‍ വൈവിധ്യങ്ങള്‍ ആണ് ആഗ്രഹിക്കുന്നത് അതുകൊണ്ട് ലോകത്തിലെ 42 പ്രധാന ഭാഷകളെ ഞങ്ങള്‍ ഉള്കൊണ്ടിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യതക്കും ആഗ്രഹങ്ങള്‍ക്കും ആണ് ഞങ്ങള്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്."
സുഹ്രത്ബന്ധങ്ങള്‍ ആണ് എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കുകളുടെയും ജീവനാടി അവ കണ്ടുപിടിക്കുകയും കൂട്ടിചെര്കുകയും നിലനിര്‍ത്തുകയും ചെയ്യനകുന്നത് നമ്മെ കൂടുതല്‍ ഗൂഗിള്‍ പ്ലസ്‌ലേക്ക് അടുപ്പിക്കുന്നു ഗൂഗിളിന്റെ ശാഖകള്‍ വികെന്ദ്രിക്രിതമായി വെബ്‌ബില്‍ ഉടനീളം വ്യാപിച്ചു കിടക്കുകയാണ് ഉദാ:- മൊബൈല്‍ വെബ്, പലതരത്തിലുള്ള കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ പിന്നെ ടാബിലെറ്റ് കമ്പ്യൂട്ടര്‍ എന്നിവയില്‍ ഒക്കെ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫേസ് ബുക്ക് അതുപോലെ ട്വേട്ടെര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ഉകള്‍ ഇത്തരത്തിലുള്ള സംവിധാനും വളരെ മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. അവര്‍ ഷയറിംഗ് ബട്ടണ്‍ ആയും ലിങ്കുകള്‍ആയും മറ്റും പുറമെയുള്ള വെബ് സൈറ്റുകളില്‍ ഉപയോഗിച്ചുവരുന്നു. അതിനു പുറമേ client അപ്പ്ലികെഷനുകള്‍ വ്യതസ്തങ്ങള്‍ അയ ഓപെരടിംഗ് സിസ്റ്റംത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള അപ്പ്ലികെഷനുകളുടെ പുറംചട്ട അഥവാ ഉപഭോക്താവിന്റെ ചാലകം ആയി ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വരുന്നു.
എന്നാല്‍ ഗൂഗിളിന്റെ ഉദ്ദേശം മറ്റൊന്നാണ്. അവര്‍ എപ്പൊഴും ഉപഭോക്താവ് ഏതു തരത്തിലുള്ള വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ എങ്ങനെഒക്കെ സമുഹികമായ് ബന്ധപ്പെട്ടിരിക്കുന്നു, എന്‍ദാണ് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നത്, പങ്കുവെക്കലിന്റെ പ്രസക്തി എന്‍ദാണ്. ഉപരിയായി എങ്ങനെ അവരുടെ സെര്‍ച്ച് കൂടുതല്‍ ശക്തികരിക്കം, വിവര സംഗേതികതയെ എങ്ങനെഒക്കെ ഉപഭോക്താവിന് വേണ്ടി ചിട്ടപ്പെടുത്താം എന്നുള്ളതിന് മുന്തുക്കം കൊടുക്കുന്നു. ഇത്തരത്തില്‍ നോക്കിയാല്‍ ഗൂഗിളിന്റെ സാമുഹിക വിഷയങ്ങളില്‍ഉള്ള താല്പര്യം ഉപഭോക്താക്കളെ ഗൂഗിള്‍ പ്ലസ്‌ലേക്ക് അടുപ്പിക്കാം, ഇതിലൊക്കെ ഉപരിയയെ സെര്‍ച്ച്‌ന്റെ ശക്തി കൂടുതല്‍ വര്‍ധിപ്പിച്ചു ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കുകള്‍ക്ക് അപാരമായ വിവരങ്ങളുടെ സന്ജയമാകുന്ന രഹസ്യനിധിയിലേക്ക് ഉള്ള പ്രവേശനം നിഷേധിക്കുക എന്നുള്ളതുമാണ്. അതിനാലാണ് ഗൂഗിള്‍ അവരുടെ iOS ആപ്പിള്‍ സ്റ്റോറില്‍ നേരത്തെ തന്നെ സ്ഥാപിച്ചതും ഉപഭോക്താക്കളെ ത്രിപ്തിപ്പെടുതുന്നതിനായ് "ഗൂഗിള്‍ ഹാങ്ങ് ഔട്കള്‍ "(ഗ്രൂപ്പ് വീഡിയോ ചാറ്റ്) ആരംഭിച്ചതും. നാമിപ്പോള്‍ ഒരു ഉല്പന്നത്തിന്റെ അഭിപ്രായ കുറിപ്പുകള്‍ ഗൂഗിള്‍ പ്ലുസുമായ് പങ്കുവെച്ചാല്‍ ഉടന്‍ തന്നെ നിങ്ങളുടെ സുഹ്ര്‍ത്തുകളുടെ പോസ്റ്റുകള്‍ വഴി അതെ ഉത്പന്നത്തെ കുറിച്ച് നിങ്ങള്ക് ഗൂഗിള്‍ന്റെ പുറത്തു പോകാതെ തന്നെ അറിയുവാന്‍ സാധിക്കും. ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ വഴി ഗൂഗിള്‍ പ്ലസ് വെറുമൊരു സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് എന്നതിലുപരിയായി നാനാവിധമായ സര്‍വീസ്കളുടെ ഒരു സംഗര രൂപം ആയിരിക്കും, മേല്‍ പറഞ്ഞവയില്‍ ഗൂഗിള്‍ പ്ലസ് വിജയിച്ചാല്‍ ഫേസ് ബുക്ക്‌നും ട്വേട്ടെര്‍നും ഇതേ വഴി തന്നെ സ്വീകരിക്കേണ്ടതായി വരും.
ഗൂഗിള്‍ പ്ലസ്‌ലെ സുഹ്രത് വലയങ്ങളുടെ കൂട്ടയിമയെ നമുക്ക് "സര്‍ക്കിള്‍" എന്ന് വിളിക്കാം, സുഹ്ര്തുക്കളുടെ ഈ കുട്ടയിമയെ നമുക്ക് ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി നിലവിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ളുടെ ഒരു പ്രതിരൂപം തന്നെ ശ്രിഷ്ടിക്കം, ഇത്തരത്തിലുള്ള പ്രതിരൂപങ്ങളെ അഥവാ കൂട്ടയിമയുടെ സംഘങ്ങളെ നമുക്ക് ഗ്രൂപ്പ് എന്ന് വിളിക്കാം, ഇത്തരത്തിലുള്ള ഗ്രൂപ്പ് നിങ്ങളുടെ കുടുബ അംഗങ്ങളോ, കൂട്ടുകാരോ ആകാം, നിങ്ങങ്ങളുടെ അപ്ഡേറ്റ് അതാത് ഗ്രൂപ്കള്‍ക്കായി തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത- കണ്ടെത്തുന്നതിലും, തിരഞ്ഞെടുക്കുന്നതിലും കൂട്ടയിമയിലേക്ക് ചെര്‍ക്കുന്നതിലുള്ള കാര്യക്ഷമതയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങള്‍ കാണുന്ന സുഹൃത്തുക്കളുടെ പേരിലോ അവതാരിലോ ക്ലിക്ക് ചെയ്തു നിങ്ങളുടെ "സര്‍ക്കിള്‍" ഈല്‍ ചേര്‍ക്കാം, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി മറ്റേതു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്നെ ക്കളും മികച്ചതാണ് ഗൂഗിള്‍ പ്ലസ്‌ന്റേതു ഇതൊക്കെയാണ് എങ്കിലും ഗൂഗിള്‍ പ്ലസ് ഫേസ് ബുക്ക്‌നോ ട്വേറെര്‍നോ ഒരു പകരക്കാരന്‍ അല്ല കാരണം എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്നും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്. കാത്തിരിക്കം നമുക്ക് സൈബര്‍ ലോകത്തിലെ പുതിയ മാറ്റങ്ങള്‍ക്കയി. മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക് മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ