2011 ജൂലൈ 23, ശനിയാഴ്‌ച

കമ്പ്യൂട്ടര്‍ വൈറസ്‌ ഒരു നിശബ്ദ ഭീകരനോ? (ഭാഗം -1 )






നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ പെരുമാറുന്നുണ്ടോ?, പണി സാവധാനത്തില്‍ ആയി തുടങ്ങിയോ? ചില പ്രത്യേക പ്രോഗ്രാമുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാനായി അവശ്യപ്പെടുന്നുണ്ടോ? സംശയിക്കേണ്ട നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏതോ വൈറസിന്റെ പിടിയിലായിക്കഴിഞ്ഞു. ഇനി കുറെ പണിപ്പെടേണ്ടി വരും.

അല്പം ചരിത്രം: 1944ല്‍ ജോണ്‍ വാന്‍ ന്യൂമാന്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ സ്വയമായി പെരുകാന്‍ കഴിവുള്ള ഒരു പ്രോഗ്രാം ശ്രിഷ്ട്ടിച്ചു, ഇതായിരുന്നിരിക്കാം ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസ്‌.

1960 കളുടെ തുടക്കത്തില്‍ ഒരു കൂട്ടം പ്രോഗ്രാമര്‍മാര്‍ ശ്രിഷ്ട്ടിച്ച "Core War " എന്ന ഗെയിം ഓരോ തവണ റണ്‍ ചെയ്യുമ്പോഴും സ്വയം പതിപ്പുണ്ടാക്കി CPU ന്‍റെ സമയം ഉപയോഗിക്കുന്നതോടൊപ്പം സഹ കളിക്കാരുടെയും CPU സമയം അപഹരിക്കുകവഴി ഈപതിപ്പുകള്‍ മെമ്മോറി പൂര്‍ണമായി ഉപയോഗിച്ച് കമ്പ്യൂട്ടറിന്‍റെ സ്ഥിരതഇല്ലാതാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള മറുമരുന്നും അവര്‍ തന്നെ ശ്രിഷ്ട്ടിച്ചു " Reeper " അങ്ങനെ ആദ്യത്തെ Anti Virus പിറന്നു. എങ്കിലും 1983ല്‍ മാത്രമാണ് "Core War " ന്‍റെ നിര്‍മാതാക്കള്‍ അതിനെ കുറിച്ചുള്ള വിവരം പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് വാരപ്പതിപ്പില്‍ ഔദ്യോകികമായ് പ്രസിദ്ധികരിച്ചത്.

അക്കാലത്തു പുതിയ ഒപെരെടിംഗ് സിസ്റ്റംആയ DOS ലോകത്താകമാനമായ് പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയിരുന്നു. ഈ ഓപെരടിംഗ് സിസ്റ്റംത്തിന്‍റെ പിഴവുകള്‍ മനസിലാക്കിയ പ്രോഗ്രാമര്‍മാരുടെ അടുത്ത ഉന്നം ഡോസ് ആക്രമിക്കുക എന്നതായിരുന്നു. അങ്ങിനെ ആദ്യത്തെ BOOT സെക്ടര്‍ വൈറസ്‌ ജനിച്ചു.
ഏറെക്കാലം കഴിയും മുന്‍പേ തന്നെ വൈറസ്‌ നിര്‍മ്മാതാക്കള്‍ ഫയലുകളെ ആക്രമിക്കുന്നതാണ് കുടുതല്‍ എളുപ്പവും കൂടുതല്‍ നശികരണ ശേഷിയും എന്ന് മനസിലാക്കി നീക്കം ആരംഭിച്ചു. 1987ല്‍ Suriv - 02 എന്ന വൈറസ്‌ കണ്ടുതുടങ്ങി. ഇതു COM ഫയലുകളെ ബാധിച്ചു കുപ്രസിദ്ധമായ Jerualem , Viernes 13 എന്നി വൈറസ്‌കള്‍ക്കായി വാതില്‍ തുറന്നു കൊടുക്കുക വഴി കൂടുതല്‍ മാരക ശേഷി നേടി എടുത്തു.
ഏറ്റവും മോശമായ അവസ്ഥ വരാനിരുന്നതെഉള്ളു. 1988ല്‍ 6000ല്‍ പരം കമ്പ്യൂട്ടര്‍കളെ ആണ് ആക്രമിച്ചത്.

അതിനു ശേഷം 1990ന്‍റെ മധ്യ കാലങ്ങളിലായി എന്ന് കാണുന്ന തരത്തിലുള്ള വൈറസ്‌ പ്രോഗ്രാമ്മിംഗ് ആരംഭിച്ചു. അവസ്ഥക്കനുസരിച്ച്‌ മാറുവാന്‍ (Polymorphic)കഴിവുള്ള "Michel Angelo " പോലുള്ള വൈറസ്‌ ശ്രിഷ്ടിക്കപ്പെട്ടു. ഇന്റര്‍ നെറ്റ് ന്‍റെ ഉപയോഗം വ്യാപകം ആയതോടുകുടി വൈറസ്‌ നിര്‍മാതാക്കള്‍ പുതിയ രീതി അവലംബിച്ച് ഇന്റര്‍നെറ്റ്‌, ഇമെയില്‍ എന്നിവ വഴി സാവധാനം വൈറസ്‌ കമ്പ്യൂട്ടര്‍ ലോകത്തെ ആക്രമിച്ചുതുടങ്ങി. 1999ല്‍ Melissa പിറന്നു. ഈ പിറവി വൈറസ്‌കളുടെ ലോകത്ത് ഒരു പുത്തന്‍ ഉണര്‍വ്ഉണ്ടാക്കി. അക്കാലം വരെ വൈറസ്‌കളുടെ പ്രധാന മാധ്യമം ആയി ഉപയോഗിച്ചിരുന്നത് Floppy Disc, Removable Disk, CDs. എന്നിവയായിരുന്നു.




സാധാരണ ഗതിയില്‍ ഒരു വൈറസ്‌ നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, അവ മേമോരിയില്‍ സ്ഥിര താമസക്കാരായി മാറി മറ്റുള്ള ഫയലുകളെ കൂടി വൈറസ്‌ ബാധിതരക്കി അവയുടെ അപരന്‍മാരെ വളരെവേഗം നിര്മിക്കുകവഴി കമ്പ്യൂട്ടറിന്റെ സ്ഥിരത നഷ്ടപ്പെടുത്തും. അല്ലഎങ്കില്‍ ഒരു പ്രതേക അവസ്ഥയില്‍ എത്തിപ്പെടും വരെ (Event) വൈറസ്‌ യാതൊരു തരത്തിലുള്ള പ്രവര്‍ത്തനം നടത്താതെ മേമോരിയില്‍ നിലകൊള്ളുകയും ചെയ്യും. കാരണം മേല്പറഞ്ഞ സമയം വൈറസ്‌ ഉപയോഗിക്കുന്നത് അവയ്ക്ക് മറ്റുള്ള കമ്പ്യൂട്ടര്‍ല്‍ ഉള്ള കടന്നു കയറാനാണ്. അങ്ങിനെ ഒരു നെറ്റ് വോര്‍കിലുള്ള എല്ലാ കമ്പ്യൂട്ടര്‍ കളെയും വൈറസ്‌ ബാധിതരക്കിയതിനു ശേഷം, ഒരു പ്രത്യേക ദിവസത്തിലോ, അല്ലെങ്കില്‍ cpu clock ടൈം വൈറസ്‌ പ്രോഗ്രാം പ്രകാരം എത്തപ്പെടുംബോഴോ വൈറസ്‌ അതിന്‍റെ വിശ്വ രൂപം കാണിക്കുവാന്‍ ആരംഭിക്കും. അത്രയും കാലം വൈറസ്‌ ഒരു ചിത്ര ശലഭത്തിന്‍റെ പ്യുപ്പയെ പ്പോലെ (Incubation Period) സമാധിയിലയിരിക്കും.




അത്തരത്തിലുള്ള ഒരു വൈറസ്‌ ആയിരുന്നു Cherobyl. 1998 ഏപ്രില്‍ 26 ന്നു പ്രവരത്തന ക്ഷമമായ വൈറസ്‌ BIOS-Flash നെ തിരുത്തി എഴുതുന്നത്‌ വഴി കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍നെ വരെ തകരാറിലാക്കിയിരുന്നു. ഈവന്‍റെ പ്രഭാവം 2 വര്ഷം വരെ വളരെ ശക്തമായി നിലനിന്നിരുന്നു, ഇന്നും അവിടവിടെയായി ഇവനെ കാണാറുണ്ട്.




അക്കാലത്തുണ്ടായ വൈറസ്‌ എല്ലാം തന്നെ തങ്ങളുടെ ആഗമനം വിളിചോത്‌ന്നതിനായി അല്ലെങ്കില്‍ സ്വയം കുപ്രസിദ്ധി നേടുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ചില സന്നെശ്ശം/ ശബ്ദം എന്നിവ ഉണ്ടാക്കി user ന്‍റെ ശ്രദ്ദയെ തങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നു. ഏറെക്കാലം ഈ രീതി തുടരാനായില്ല. വൈറസ്‌ നിര്‍മാതാക്കള്‍ കളം മാറ്റി ചവിട്ടി, വൈറസ്‌ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രഹസ്യ സ്വഭാവം കയീവന്നു. userനു ഒരുതരത്തിലും മനസിലാകാത്ത വിധത്തില്‍ കയറിക്കുടി ഫയലുകളെ നശിപ്പിക്കുന്ന രീതി കഴിഞ്ഞ നൂറ്റണ്ടിന്‍റെ അവസാനതോടുകുടി നിലവില്‍ വന്നു.




ഈ നൂറ്റണ്ടിന്‍റെ തുടക്കത്തില്‍ തന്നെ Internet, Email എന്നിവ വൈറസ്‌ന്‍റെ പ്രധാന ചാലകം ആയി മാറിക്കഴിഞ്ഞിരുന്നു. അതോടെ വൈറസ്‌ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഏറ്റവും കുട്തല്‍ കമ്പ്യൂട്ടര്‍കളെ ആക്രമിക്കുന്ന രീതി അവലംബിച്ച് തുടങ്ങി. അത്തരത്തിലുള്ള ആദ്യ ആഗോള വൈറസ്‌ ആണ് Melissa. ഒരു പകര്‍ച്ച വ്യധിയെ പോലെ വളരെ വേഗം ഇതു അനേക കമ്പ്യൂട്ടര്‍കളെ ആക്രമിച്ചു നശിപ്പിച്ചു. അതോടെ വ്യവസായ മേഖലയുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍കുന്ന വിധത്തില്‍ വൈറസ്‌ വളര്‍ന്നു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അവരുടെ സെക്യൂരിറ്റിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി, അങ്ങിനെ Anti Virus എന്ന സോഫ്റ്റ്‌വെയര്‍ മേഖല വളരെ വേഗത്തില്‍ തന്നെ പ്രചാരം നേടി. സാധാരണ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ പോലും വ്യാപകമായി Anti Virus ഉപയോഗിച്ച് തുടങ്ങി. ഇതു വൈറസ്‌ നിര്‍മാതാക്കളുടെ മുന്‍പില്‍ വലിയ ഒരു വിലങ്ങു തടിയായി മാറിക്കഴിഞ്ഞു.




വൈറസ്‌ നിര്‍മ്മാതാക്കളും വെറുതെയിരുന്നില്ല അവര്‍ പുതിയ ഒരു പരീക്ഷണവുമായി രംഗതെത്തി "ലവ് ലെറ്റര്‍"- വളരെ ലളിതവും എന്നാല്‍ ചതി ഒളിഞ്ഞു കിടക്കുന്നതുമായ ഒരു പുതിയ രീതി.
സാധാരണക്കാരനായ ഒരു User ഒരിക്കലും പ്രതീക്ഷിക്കുകയില്ല തനിക്കു കിട്ടിയിരിക്കുന്ന മെസ്സേജ്ല്‍ അപകടകാരിയായ വൈറസ്‌ ഒളിഞ്ഞിരിപ്പുണ്ട് എന്ന്. User ന്‍റെ ആകാംഷയെ ചൂഷണം ചയ്തു അവ കമ്പ്യൂട്ടര്‍ല് കടന്നുകൂടുന്നു. ഈ രീതി ഇന്നും വളരെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇതിനോട് വളരെ അടുത്ത ബന്ധം ഉള്ള മറ്റൊരു രീതിയാണ്‌ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍കളുടെ കുറവുകളെ അല്ലെന്ഗില്‍ സോഫ്റ്റ്‌വെയര്‍ ബഗ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറില്‍ കടന്നു കൂടുക എന്നതാണ്. ഇത്തരത്തില്‍ ഉള്ള ചില വൈറസ്‌കളില്‍ പെട്ടതാണ് "Bubble Boy " യും Kakworm ഉം. ഇവ ഇന്റര്‍നെറ്റ്‌ explorer ന്‍റെ പിഴവുകളെ ചൂഷണം ചെയ്തു ഒരു കൂട്ടം HTML കോഡ് ഒരു ഇമെയില്‍ മെസ്സേജ്ല്‍ കൂട്ടിച്ചേര്‍ത്തു(രഹസ്യമായി ഒളിപ്പിച്ചു ) അയക്കുമ്പോള്‍. user അറിയുന്നില്ല അതിലെ കൊടും ചതി, മെയില്‍ തുറന്നില്ല എങ്കില്‍ തന്നെ ഇവെ സ്വയം തന്റെ പണി ആരംഭിക്കുന്നു. മറ്റു ചിലവ നേരിട്ട് ഇന്റര്‍നെറ്റ്‌ ഇല്‍ നിന്ന് ഒളിച്ചു കടന്നുകയറുന്നു ബ്ലാസ്റെര്‍ വൈറസ്‌ അത്തരത്തിലുള്ള ഒന്നാണ്.




ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‍റെ വ്യാപ്തി വര്‍ദ്ധിചപ്പോള്‍ വൈറസ്‌ നിര്‍മ്മാതാക്കളും അവരുടെ ചുവടുകളും മാറ്റി ചവുട്ടുവാന്‍ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍കള്‍ ആക്രമിച്ചു വൈറസ്‌ ബാധിതരക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അതോടോപ്പേം തന്നെ ഇന്റര്‍നെറ്റ്‌ സര്‍വീസ്കളായ ഇ-ബാങ്കിംഗ് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ എന്നിവയുടെ സ്വകാര്യമായ രഹസ്യ data കള്‍ മോഷ്ട്ടിക്കുക എന്നതും വൈറസ്‌ന്‍റെ ചുമതലയായി മാറി. ഇത്തരത്തിലുള്ളവ കമ്പ്യൂട്ടര്‍നെ നേരിട്ടു ദോഷകരമായി ബാടിക്കുകയില്ല എങ്കിലും രഹസ്യ data കളുടെ ചോര്ച്ചക്ക് ഇതു വഴിഒരുക്കുന്നു അതോടൊപ്പം പടര്‍ന്നു പിടിക്കുന്നതിനും ഏവ സഹായിക്കുന്നു.
(തുടരും.....)

2011 ജൂലൈ 12, ചൊവ്വാഴ്ച

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാങ്ങ്‌ ആകാറുന്ടോ?





എങ്കില്‍ താഴെ പറയുന്ന ചില നടപിടികള്‍ സ്വീകരിച്ചു നോക്കു.






  1. ഓരോ തവണയും നിങ്ങള്‍ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍, നിങ്ങളുടെ ഡെസ്ക്ടോപ്പില്‍ കിടക്കുന്ന ഫയലുകള്‍ ഓപെരടിംഗ് മെമ്മോറി കൂടുതലായി ഉപയോഗിക്കും, എന്നാല്‍ മേല്‍ പറഞ്ഞ ഫയലുകള്‍ മറ്റു ഏതെങ്കിലും ഡ്രൈവിലേക്ക് / My Documents ലക്ക് മാറ്റി അതിന്റെ ഷോര്‍ട്ട്കട്ട്‌ ഡെസ്ക്ടോപ്പില്‍ ഉപയോഗിക്കുക, നിങ്ങളുടെ മെമ്മോറിയുടെ വലിയ ഒരു ഭാഗം, ഇത്തരത്തിലുള്ള ഫയലുകള്‍ ഉപയോഗിക്കുന്നതിനാല്‍ PC യുടെ സ്പീഡ് താരതമ്മ്യേന കുറഞ്ഞതായി അനുഭവപ്പെടും. അതിനാല്‍ കഴിവതും ടെസ്ക്ടോപില്‍ ഫയലുകള്‍ സൂക്ഷിക്കാത്ഇരിക്കുക.




  2. ഒപെരടിംഗ് സിസ്റ്റം ഒരുകൂട്ടം ഫയലുകളുടെ ശേഖരം ആണ്. കാലക്രമത്തില്‍ ചിലപ്പോള്‍ പല ഫയലുകളും നശിച്ചു പോകുകയോ, അവസ്ഥ മാറുകയോ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ കംപുറെര്‍ന്റെ സ്പീഡ് സ്വാഭാവികമായി കുറയും. നശിച്ചു പോയെ ഫയല്‍കളെ റിപ്പയിര്‍ ചെയ്യുവാനായി നമുക്ക് "സിസ്റ്റം ഫയല്‍ ചെക്കെര്‍" ഉപയോഗിക്കാം. അതിനായി







    • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ അപ്പ്ളികേശന്‍കളും ക്ലോസെ ചെയ്യുക




    • സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തോ അല്ലെങ്ങില്‍ Ctrl + R കീ ഉപയോഗിച്ചോ റണ്‍ വിന്‍ഡോ തുറക്കുക
      SFC /SCANNOW എന്ന് എഴുതി എന്റര്‍ അമര്‍ത്തുക




    • ഫയല്‍ ചെക്കിംഗ് ആരംഭിച്ചുകകഴിഞ്ഞാല്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുക. ആവശ്യമെങ്ങില്‍ വിന്‍ഡോസ്‌ ഓപെരടിംഗ് സിസ്റ്റം CD ഉപയോഗിക്കാം.




    • ഇത്തരത്തില്‍ ഉയോഗശുന്ന്യമായ ഫയല്‍ കുറ്റമറ്റതാക്കി കംപുറെര്‍ന്റെ സ്പീഡ് വീണ്ടെടുക്കാം




  3. അനാവശ്യമായ പ്രോഗ്രാമുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക നാളുകള്‍ ഏറുമ്പോള്‍ അനാവശ്യമായ പ്രോഗ്രാമുകളുടെ കൂമ്പാരം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉണ്ടാകും. ഇവയെല്ലാം അണ്‍ഇന്‍സ്റ്റോള്‍ ചയ്യുക, കാരണും ഓരോ പുതിയ പ്രോഗ്രാം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോളും അവ പുതിയ കീ കള്‍ /(connections ) വിന്‍ഡോസ്‌ രേജിസ്റെര്യില്‍ ഉണ്ടാക്കും. ഇത്തരത്തില്‍ ഉള്ള കീ കള്‍ കുമിഞ്ഞുകുടി സ്പീഡ് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ എല്ലാ അനാവശ്യമായ പ്രോഗംകളും അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക, ഇപ്രകാരം ചെയ്യുന്നതുമൂലം മിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ കൂടുതല്‍ സ്പേസ് ഉണ്ടാവുകയും സ്വാഭാവികമായും കമ്പ്യൂട്ടര്‍ന്റെ സ്പീഡ് കൂടുകയും ചെയ്യും.




  4. വൈറസ്‌, സ്പയ് വെയറുകള്‍ ആഡ് വെയറുകള്‍ എന്നിവയെ തുടച്ചു നീക്കുക
    എല്ലാ കമ്പ്യൂട്ടര്‍കളും വൈറസ്‌നു ഭേതിക്കനാകും, ( വൈറസ്‌ എന്നാല്‍ കമ്പ്യൂട്ടര്‍ന്റെ സ്ഥിരതയെ നശിപ്പിക്കുന്ന ചെറുതോ വലുതോ അയ പ്രോഗ്രാമുകള്‍ ആണ്.) ഇത്തരത്തിലുള്ള വൈറസ്‌ പ്രോഗ്രാമുകള്ക് കമ്പ്യൂട്ടര്‍ സ്പീഡ് കുറയ്ക്കാനാകും അതോടൊപ്പം തന്നെ സാവധാനത്തില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്ഥിരതയെ തന്നെ നഷ്ടപ്പെടുതിയെക്കാം. എന്നാല്‍ സ്പയ് വെയറുകള്‍ ആഡ് വെയറുകള്‍ എന്നിവ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്ഥിരത നഷ്ടപ്പെടുത്തില്ല മറിച്ചു, നിങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ആവശ്യക്കാര്‍ക് ചോര്‍ത്തി കൊടുക്കുകയാണ് ഇവറ്റകളുടെ പണി. കമ്പനികള്‍ ആണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ ശ്രിഷ്ടിക്കുന്നത്. എങ്ങനെ അവര്ക് നിങ്ങളുടെ അഭിരുചികള്‍ അറിയുകയും അതിന്‍ പ്രകാരം അവരുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കുകയും ചെയ്യാം. താരതമ്മ്യേന ഇവ മൂലമുള്ള അപകെടും കുറവാണു എന്നാല്‍ പോലും , ഈ പ്രോഗ്രാമുകള്‍ മേമോരിഇല്‍ ലോട് ചെയ്യപ്പെടുകയും തന്മൂലം നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്പീഡ് കുരയുകയുന്‍ ചെയ്യും. കലനുസ്രിതമായി വൈറസ്‌, സ്പയ് വെയറുകള്‍ ആഡ് വെയറുകള്‍ എന്നിവയെ നീക്കം ചെയ്യാനുള്ള പ്രോഗ്ര്മുകള്‍ ഷെഡ്യൂള്‍ (ക്രമീകരിക്കുക) ചെയ്യുക.



  5. visual effects ക്രെമികരിക്കുക.
    വിന്‍ഡോസ്‌ അനേകം വിന്‍ഡോസ്‌ എഫ്ഫക്റ്റ്‌കള്‍ ഓപെരടിംഗ് സിസ്റ്റംത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. നിങ്ങള്ക് ആവശ്യത്തിനുള്ള ഓപെരടിംഗ് മെമ്മോറി ഇല്ല എങ്കില്‍ visual effects നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയ്ക്കാം. എന്നാല്‍ നിങ്ങള്ക് ഇവയെ ക്രെമികരിക്കുക വഴി കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ധിപ്പിക്കാം അതിനായി (under Control Panel, System and Maintenance, Adjust Effects or Performance - വെര്‍ഷന്‍ അനുസരിച്ച് വ്യത്യാസം ഉണ്ടാകാം)




  6. startup ഇല്‍ പ്രോഗ്രാംമുകള്‍ സ്വയമായി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുക
    മിക്ക പ്രോഗ്രാമുകളും അനാവശ്യമായി വിന്‍ഡോസ്‌ ലോഡ് ചെയ്യുമ്പോള്‍ തന്നെ സ്റ്റാര്‍ട്ട്‌ ആകാറുണ്ട്, അങ്ങെനെ സിസ്റ്റം മേമോറിയുടെ വലിയ ഒരു ഭാഗവും ഇവ കാവേര്നെടുക്കും. ഇവയില്‍ പലതും നാം ഉപയോഗിക്കാറില്ല ഉപയോഗിച്ചാല്‍ തന്നെ വളരെ അപൂര്‍വമായി മാത്രം. അതെനാല്‍ എല്ലാ അനാവശ്യ പ്രോഗ്രാമുകളും startup ഇല്‍ നിന്നും നീക്കം ചെയ്യുക. അതിനായി 5 ഭാഗങ്ങളില്‍ ഉള്ള പ്രോഗ്രാമുകളെ നമുക്ക് ക്രെമികരിക്കെണ്ടാതയുണ്ട്


  7. 1.The Startup Folder, under the Start Menu
    2.In the program itself, usually under Tools, Preferences or Options
    3.The System Configuration Utility
    4.The System Registry
    5.The Task Scheduler

    CCleaner നിങ്ങള്ക് ഇതിനായി ഉപയോഗിച്ച് നോക്കാവുന്നതാണ്

    http://www.filehippo.com/download_ccleaner







  8. നിങ്ങളുടെ HARD DRIVE നെ defragment ചെയ്യു.
    കൂടുതല്‍ കൂടുതല്‍ പ്രോഗമുകളും വിവരങ്ങളും നിങളുടെ കമ്പ്യൂട്ടറില്‍ ശേഖേരിക്കപ്പെടുമ്പോള്‍ വിന്‍ഡോ ഓപെരടിംഗ് സിസ്റ്റം അവയെല്ലാം ചെറിയ ചെറിയ കഷ്ണങ്ങള്‍ ആക്കി ആണ് ഹാര്‍ഡ് ഡിസ്ക് ഇല്‍ സ്റ്റോര്‍ ചെയ്യുന്നത്. എവിടെയെല്ലാം ആണ് സ്റ്റോര്‍ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഇവ തുടര്‍ച്ചയും അല്ല ശേഖരിക്കപ്പെടുന്നത്, ഒരേ ഫയല്‍ data പല സ്ഥലങ്ങളില്‍ ആയി ആണ് സ്റ്റോര്‍ ചെയ്യുന്നത്. അതിനാല്‍ ഓപെരടിംഗ് സിസ്റ്റം data തിരിച്ചു എടുക്കാനായി കൂടുതല്‍ സമയം ആവശ്യമായി വരുന്നു. (hard drive data R /W head കുഉടുതല്‍ ആയെ സഞ്ചരിക്കെണ്ടാതായി വരുന്നു). തന്മൂലം കമ്പ്യൂട്ടര്‍ഇന്റെ സ്പീഡ് കുറയുന്നു. അതിനാല്‍ defragmentation സ്ചെടുലെ ചെയ്യുന്നത് ന്നന്നയിരിക്കും. defragmantation വഴി ചെതരിക്കിടക്കുന്ന എല്ലാ ഫയല്‍ data യും ഒരു പ്രത്യേക രീതിയില്‍ കരമികരിക്കുക വഴി നിങ്ങള്ക് data fetching സമയം കുറച്ചു കംപുറെര്‍ന്റെ സ്പീഡ് കൂട്ടാം.

    ശ്രദ്ധിക്കുക: Defragment ചെയ്യുമ്പോള്‍ പവര്‍ നഷ്ടപ്പെട്ടു കംപുട്ടെര്‍ സ്റ്റോപ്പ്‌ ആകുവാന്‍ പാടില്ല. ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ പിന്നീടു സ്റ്റാര്‍ട്ട്‌ ചെയ്യുവാന്‍ പോലും കഴിയുകയില്‍. അതിനാല്‍ ശരിയാ പവര്‍ source ഉണ്ടോ എന്ന് ശ്രദ്ധിക്കുക

  9. 1.Make sure your work is backed up to another media – copy or backup all work files, photos, email, etc., to another hard drive, CDROM, DVD or other type of media.

    2.Make sure the hard drive is healthy – use CHKDSK to scan and fix the drive.

    3.Close programs currently open – including virus scanners and other programs that have icons in the system tray (right hand side of the task bar)

    4.Assure your computer has a constant source of power – The important thing is to be able to stop the defragmentation process, if there is a power outage. If you have frequent power brown outs or other outages, you should not use a defragmentation program without a battery backup. Note: If your computer does shut off while defragmenting, it may crash the hard drive or corrupt the operating system, or both.







  10. കൂടുതല്‍ ഫ്രീ സ്പേസ് നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് ഇല്‍ ഉണ്ടാക്കുക.
    അതിനായി ഡിസ്ക് cleanup utility /Ccleaner ഉപയോഗിക്കുക.
    Disk cleanup utility :-
    --Click Start, click All Programs, click Accessories, click System Tools, and then click Disk Cleanup. If several drives are available, you might be prompted to specify which drive you want to clean.
    ---ഫോര്‍ Ccleaner : http://www.filehippo.com/download_ccleaner


    • Remove temporary Internet files.
    • Delete downloaded program files, such as Microsoft ActiveX controls and Java applets.
    • Empty the Recycle Bin.
    • Remove Windows temporary files, such as error reports.
    • Delete optional Windows components that you don't use.
    • Delete installed programs that you no longer use.
    • Remove unused restore points and shadow copies from System Restore.





  11. ശെരിയായ ഹാര്‍ഡ് വെയര്‍ ഉപയോഗിക്കു.വിന്‍ഡോസിന്റെ ശെരിയായ പ്രവര്‍ത്തനത്തിന് അതുനു യോജിക്കുന്ന ഹാര്‍ഡ് വെയര്‍ ഉപയോഗിക്കേണ്ടത് വളരെ ആവശ്യമാണ്. മേല്‍ പരാജവ ഒന്നും നിങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടുന്നില്ല എങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് വെയര്‍ പരിശോധിക്കു.





  12. ഒപെരെടിംഗ് സിസ്റ്റം reinstall ചെയ്യുക.ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളുടെ കംപുറെര്നു സ്പീഡ് കുറവാണു എങ്കില്‍ ഇനി മടിക്കേണ്ട reinstall ചെയ്തുകൊള്ളൂ...മറ്റു പോംവഴി ഇല്ല.. പിന്നെയും പിന്നെയും.. തകര്‍ത്തു കളഞ്ഞേക്ക്...... ആര്‍ക്കു വേണം ഇങ്ങനെ ഒരു കമ്പ്യൂട്ടര്‍...


2011 ജൂലൈ 11, തിങ്കളാഴ്‌ച

VLC പ്ലയെര്‍ - ചില കാര്യങ്ങള്‍ അറിയുമോ?










VLC മീഡിയ പ്ലയെര്‍ ഉപയോഗിച്ച് നിങ്ങള്ക് CD / DVD റിപ്പ് ചെയ്യാം,





  • നിങ്ങള്‍ ചെയ്യണ്ടത് ഇത്രെ മാത്രം. മീഡിയ മെനുവില്‍ പോവുക , Convert/സേവ്, പിന്നീടു DISC സെലക്ട്‌ ചെയ്യുക.


  • നിങ്ങള്‍ക്ക് ഒരു മീഡിയ ഫയലിന്റെ starting പോയിന്റ്‌/ ചിലെ പ്രത്യേക ഭാഗങ്ങള്‍/ ടൈറ്റില്‍ എന്നിവ RIP ചെയ്യാനായി തിരഞ്ഞെടുക്കാം.


  • ഫയല്‍ നെയിം എന്റര്‍ ചെയ്യുക (ശ്രദ്ദിക്കുക: എക്സ്റ്റന്‍ഷന്‍ ആയി .MPG എന്ന് ചേര്‍ക്കുക.
    സേവ് ചെയ്യുക പ്ലേ ചെയ്യുമ്പോള്‍ തന്നെ റെക്കോര്‍ഡ്‌ ചയ്യുക സാധാരണയായി റെക്കോര്‍ഡ്‌ ബട്ടണ്‍ നിങ്ങള്ക് കാണുവാന്‍ സാധിക്കുകയില്ല, അതിനാല്‍ കാണുവാനായി view വില്‍ അഡ്വാന്‍സ്‌ കണ്ട്രോളില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്ക് റെക്കോര്‍ഡ്‌ ബട്ടണ്‍ കാണുവാന്‍ സാധിക്കും.


  • റെക്കോര്‍ഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തു നിങ്ങള്ക് റെക്കോര്‍ഡ്‌ ചെയ്യുവാന്‍ സാധിക്കും.
    നിര്തുവാനായ് വീണ്ടും ക്ലിക്ക് ചെയ്യുക

RAR ഫയല്‍കള്‍ പ്ലേ ചെയ്യാം





  • മീഡിയ ഫയലുകള്‍ സിപ്‌ ആണ് എങ്കില്‍ പോലും നിങ്ങള്ക് സിപ്‌ ഫോല്ടരുകല്കുള്ളിലുള്ള ഫയല്‍ പ്ലേ എചെയ്യാന്‍ സാധിക്കും, ഒന്നിലധികം ഫയലുകള്‍ ആണ് എങ്കില്‍ ആദ്യത്തെ ഫയല്‍ പ്ലേ ചെയ്യുക പിന്നെടുള്ളവ വല്‍ക് പ്ലയെര്‍ തന്നെ ചെയ്തുകൊള്ളും

ASCII ല്‍ വീഡിയോ പ്ലേ ചെയ്യുക



  • ASCII മോഡില്‍ പ്ലേ ചെയ്യുവാന്‍ നിങ്ങള്‍ Tools >Preferences ക്ലിക്ക് ചെയ്യുക, Vedio section ഓപ്പണ്‍ ചെയ്യുക.


  • ഔട്പുടില്‍ ASCII art video output തിരഞ്ഞെടുത്തു നമുക്ക് ASCII ആര്‍ട്ട്‌ ആസ്വദിക്കാം.



ഓണ്‍ലൈന്‍ റേഡിയോ





  • VLC നൂറു കണക്കിന് റേഡിയോ stations അവരുമായി ബന്ടിപ്പിചിരിക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.


  • Media /Services Discovery /Shoutcast radio listings, ഇനി പാട്ട് കേട്ടു തുടങ്ങാം

Youtube / Online വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.



  • youtube വീഡിയോ ഓപ്പണ്‍ ചെയ്തതിനു ശേഷം. youtube വീഡിയോ ലിങ്ക് കോപ്പി ചെയ്യുക
    Media >Open Network Streem പേസ്റ്റ് ചെയ്തു പ്ലേ ചെയ്യുക



  • ഒരിക്കേല്‍ വീഡിയോ സ്ട്രീമിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ Tools /Codec Information ക്ലിക്ക് ചെയ്യുക അതിനു ശേഷം Loctaion ബോക്സില്‍ നിന്ന് URL കോപ്പി ചെയ്തു നിങ്ങളുടെ ബ്രൌസര്‍ ബാറില്‍ പേസ്റ്റ് ചെയ്യുക. അല്‍പ സമയത്തിന് ശേഷം നിങ്ങളുടെ ഡൌണ്‍ലോഡ് ആരംഭിക്കും. ഫയല്‍ നിങ്ങളുടെ ഹാര്‍ഡ് ഡിസ്കിലേക്ക് സേവ് ചെയ്യാം.

VLC ഉപയോഗിച്ച് ഫോര്‍മാറ്റ്‌ മാറ്റുക.



  • നിങ്ങള്ക് MP4, WMV, AVI, OGG, MP3 രം എന്നി ഫോര്‍മാറ്റുകളെ മറ്റൊരു ഫോര്‍മാറ്റ്‌ ലേക്ക് convert ചെയ്യുവാന്‍ സാധിക്കും.

  • Media /Convert/Save.
    ആഡ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്ക് കന്വേര്ട്ട് ചെയ്യണ്ട ഫയല്‍ ലോഡ് ചെയ്യാം
    ഇനി നിങ്ങള്ക് ഔട്പുട്ട് ഫോര്‍മാറ്റ്‌ , location എന്നിവ സെലക്ട്‌ ചെയ്യാം
കടപ്പാട്: Orkut OUG community

2011 ജൂലൈ 7, വ്യാഴാഴ്‌ച

ഗൂഗിള്‍ പ്ലസ്‌ ഒരു തിരനോട്ടം


പലകുറി പാളിപ്പോയ ശ്രമങ്ങള്‍ക് ശേഷം ഗൂഗിള്‍ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ഉം ആയി രംഗത്ത് എത്തിയിരിക്കുന്നു ( ഗൂഗിള്‍ പ്ലസ്‌). ഗൂഗിളിന്റെ എല്ലാ മുന്‍കാല സോഷ്യല്‍ നെറ്വോര്‍കിംഗ് ശ്രമങ്ങള്‍ ഒന്നും ഉദ്ദേശിച്ച ഭലം കണ്ടെത്താനായില്ല വാസ്തവത്തില്‍ അവയെല്ലാം പരാജയങ്ങള്‍ തന്നെ ആയിരുന്നു, കാരണം ഗൂഗിള്‍നു മറ്റു നെറ്റ്‌വര്‍ക്ക്കുകളെ പോലെ ഒരു ബഹുമുഖ സോഷ്യല്‍ ഐഡന്റിറ്റി കൊണ്ടുവരുവാന്‍ സാധിച്ചില്ല. അതുപോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം സംമാനിക്കുവാനും ഗൂഗിള്‍നു കഴിഞ്ഞില്ല. എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ പുതിയ പരിക്ഷനവുമായ് രംഗത്ത് എത്തിയിരിക്കുന്നു "ഗൂഗിള്‍ പ്ലസ്‌". ഫേസ്ബുക്ക്‌ന്റെ സ്വകാര്യത ഇല്ലയിമയുമായ് തുലനും ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലസ്‌ ഒരു കൈ നോക്കാന്‍ കൊല്ലവുന്നതാണ്.

ഗൂഗിള്‍ പ്ലസ്‌ ഈപ്പോള്‍ അതിന്റെ ക്ഷമത പരിശോധനയിലാണ്. അതിനാല്‍ നാം അതിനെ "ബീറ്റ" എന്ന് വേണമെന്ഗില്‍ വിളിക്കാം. ഈപ്പോള്‍ അത് പ്രൊഫഷണല്‍സിനും മാധ്യമങ്ങളുടെയും അവലോകത്തിനു തുറന്നു കൊടുത്തിരിക്കുകയാണ്. ബുദ്ധിപരമായ ഒരു നീക്കം തന്നെ. ഗൂഗിള്‍ പ്ലസ്‌ന്റെ പ്രൊജക്റ്റ്‌ ഡയറക്ടര്‍ (Vic Gundotra) പറയുന്നത് " ഗൂഗിള്‍ പ്ലസ്‌ അതിന്റെ ആദ്യത്തെ വിത്ത് പാകിയിരിക്കുന്നത് വളരെ ശ്രദ്ധയോടെ ആണ്, ഞങ്ങള്‍ വൈവിധ്യങ്ങള്‍ ആണ് ആഗ്രഹിക്കുന്നത് അതുകൊണ്ട് ലോകത്തിലെ 42 പ്രധാന ഭാഷകളെ ഞങ്ങള്‍ ഉള്കൊണ്ടിട്ടുണ്ട്. ജനങ്ങളുടെ സ്വകാര്യതക്കും ആഗ്രഹങ്ങള്‍ക്കും ആണ് ഞങ്ങള്‍ മുന്‍‌തൂക്കം കൊടുത്തിരിക്കുന്നത്‌."

സുഹ്രത്ബന്ധങ്ങള്‍ ആണ് എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കുകളുടെയും ജീവനാടി അവ കണ്ടുപിടിക്കുകയും കൂട്ടിചെര്കുകയും നിലനിര്‍ത്തുകയും ചെയ്യനകുന്നത് നമ്മെ കൂടുതല്‍ ഗൂഗിള്‍ പ്ലസ്‌ലേക്ക് അടുപ്പിക്കുന്നു ഗൂഗിളിന്റെ ശാഖകള്‍ വികെന്ദ്രിക്രിതമായി വെബ്‌ബില്‍ ഉടനീളം വ്യാപിച്ചു കിടക്കുകയാണ് ഉദാ:- മൊബൈല്‍ വെബ്‌, പലതരത്തിലുള്ള കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ ഫോണ്‍ പിന്നെ ടാബിലെറ്റ് കമ്പ്യൂട്ടര്‍ എന്നിവയില്‍ ഒക്കെ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫേസ് ബുക്ക്‌ അതുപോലെ ട്വേട്ടെര്‍ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ഉകള്‍ ഇത്തരത്തിലുള്ള സംവിധാനും വളരെ മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. അവര്‍ ഷയറിംഗ് ബട്ടണ്‍ ആയും ലിങ്കുകള്‍ആയും മറ്റും പുറമെയുള്ള വെബ്‌ സൈറ്റുകളില്‍ ഉപയോഗിച്ചുവരുന്നു. അതിനു പുറമേ client അപ്പ്ലികെഷനുകള്‍ വ്യതസ്തങ്ങള്‍ അയ ഓപെരടിംഗ് സിസ്റ്റംത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള അപ്പ്ലികെഷനുകളുടെ പുറംചട്ട അഥവാ ഉപഭോക്താവിന്റെ ചാലകം ആയി ഫേസ് ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വരുന്നു.

എന്നാല്‍ ഗൂഗിളിന്റെ ഉദ്ദേശം മറ്റൊന്നാണ്. അവര്‍ എപ്പൊഴും ഉപഭോക്താവ് ഏതു തരത്തിലുള്ള വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ എങ്ങനെഒക്കെ സമുഹികമായ് ബന്ധപ്പെട്ടിരിക്കുന്നു, എന്‍ദാണ് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നത്, പങ്കുവെക്കലിന്റെ പ്രസക്തി എന്‍ദാണ്. ഉപരിയായി എങ്ങനെ അവരുടെ സെര്‍ച്ച്‌ കൂടുതല്‍ ശക്തികരിക്കം, വിവര സംഗേതികതയെ എങ്ങനെഒക്കെ ഉപഭോക്താവിന് വേണ്ടി ചിട്ടപ്പെടുത്താം എന്നുള്ളതിന് മുന്തുക്കം കൊടുക്കുന്നു. ഇത്തരത്തില്‍ നോക്കിയാല്‍ ഗൂഗിളിന്റെ സാമുഹിക വിഷയങ്ങളില്‍ഉള്ള താല്പര്യം ഉപഭോക്താക്കളെ ഗൂഗിള്‍ പ്ലസ്‌ലേക്ക് അടുപ്പിക്കാം, ഇതിലൊക്കെ ഉപരിയയെ സെര്‍ച്ച്‌ന്റെ ശക്തി കൂടുതല്‍ വര്‍ധിപ്പിച്ചു ഫേസ് ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കുകള്‍ക്ക് അപാരമായ വിവരങ്ങളുടെ സന്ജയമാകുന്ന രഹസ്യനിധിയിലേക്ക് ഉള്ള പ്രവേശനം നിഷേധിക്കുക എന്നുള്ളതുമാണ്. അതിനാലാണ് ഗൂഗിള്‍ അവരുടെ iOS ആപ്പിള്‍ സ്റ്റോറില്‍ നേരത്തെ തന്നെ സ്ഥാപിച്ചതും ഉപഭോക്താക്കളെ ത്രിപ്തിപ്പെടുതുന്നതിനായ് "ഗൂഗിള്‍ ഹാങ്ങ്‌ ഔട്കള്‍ "(ഗ്രൂപ്പ്‌ വീഡിയോ ചാറ്റ്) ആരംഭിച്ചതും. നാമിപ്പോള്‍ ഒരു ഉല്പന്നത്തിന്റെ അഭിപ്രായ കുറിപ്പുകള്‍ ഗൂഗിള്‍ പ്ലുസുമായ് പങ്കുവെച്ചാല്‍ ഉടന്‍ തന്നെ നിങ്ങളുടെ സുഹ്ര്‍ത്തുകളുടെ പോസ്റ്റുകള്‍ വഴി അതെ ഉത്പന്നത്തെ കുറിച്ച് നിങ്ങള്ക് ഗൂഗിള്‍ന്റെ പുറത്തു പോകാതെ തന്നെ അറിയുവാന്‍ സാധിക്കും. ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ വഴി ഗൂഗിള്‍ പ്ലസ്‌ വെറുമൊരു സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് എന്നതിലുപരിയായി നാനാവിധമായ സര്‍വീസ്കളുടെ ഒരു സംഗര രൂപം ആയിരിക്കും, മേല്‍ പറഞ്ഞവയില്‍ ഗൂഗിള്‍ പ്ലസ്‌ വിജയിച്ചാല്‍ ഫേസ് ബുക്ക്‌നും ട്വേട്ടെര്‍നും ഇതേ വഴി തന്നെ സ്വീകരിക്കേണ്ടതായി വരും.

ഗൂഗിള്‍ പ്ലസ്‌ലെ സുഹ്രത് വലയങ്ങളുടെ കൂട്ടയിമയെ നമുക്ക് "സര്‍ക്കിള്‍" എന്ന് വിളിക്കാം, സുഹ്ര്തുക്കളുടെ ഈ കുട്ടയിമയെ നമുക്ക് ഡ്രാഗ് ആന്‍ഡ്‌ ഡ്രോപ്പ് വഴി നിലവിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്ളുടെ ഒരു പ്രതിരൂപം തന്നെ ശ്രിഷ്ടിക്കം, ഇത്തരത്തിലുള്ള പ്രതിരൂപങ്ങളെ അഥവാ കൂട്ടയിമയുടെ സംഘങ്ങളെ നമുക്ക് ഗ്രൂപ്പ് എന്ന് വിളിക്കാം, ഇത്തരത്തിലുള്ള ഗ്രൂപ്പ് നിങ്ങളുടെ കുടുബ അംഗങ്ങളോ, കൂട്ടുകാരോ ആകാം, നിങ്ങങ്ങളുടെ അപ്ഡേറ്റ് അതാത് ഗ്രൂപ്കള്‍ക്കായി തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത- കണ്ടെത്തുന്നതിലും, തിരഞ്ഞെടുക്കുന്നതിലും കൂട്ടയിമയിലേക്ക് ചെര്‍ക്കുന്നതിലുള്ള കാര്യക്ഷമതയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങള്‍ കാണുന്ന സുഹൃത്തുക്കളുടെ പേരിലോ അവതാരിലോ ക്ലിക്ക് ചെയ്തു നിങ്ങളുടെ "സര്‍ക്കിള്‍" ഈല്‍ ചേര്‍ക്കാം, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി മറ്റേതു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്നെ ക്കളും മികച്ചതാണ് ഗൂഗിള്‍ പ്ലസ്‌ന്റേതു ഇതൊക്കെയാണ് എങ്കിലും ഗൂഗിള്‍ പ്ലസ്‌ ഫേസ് ബുക്ക്‌നോ ട്വേറെര്‍നോ ഒരു പകരക്കാരന്‍ അല്ല കാരണം എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്നും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്. കാത്തിരിക്കം നമുക്ക് സൈബര്‍ ലോകത്തിലെ പുതിയ മാറ്റങ്ങള്‍ക്കയി. മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക് മാത്രമാണ്.

2011 ജൂലൈ 5, ചൊവ്വാഴ്ച

ഇന്നത്തെ ടിപ്പണി......

നിങ്ങള്‍ക്ക് വിന്‍ഡോസ്‌ അധിഷ്ടിട കമ്പ്യൂട്ടറില്‍ CON എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഒരിക്കലും ഉണ്ടാക്കുവാന്‍ കഴിയുകയില്ല. അതുപോലെ തന്നെ LPT1, PLT2, LPT3..., COM1, COM2...,NUL എന്നിയും സാധിക്കുകയില്ല. ഇവയെല്ലാം വിന്‍ഡോസ്‌ ഒപെരടിംഗ് സിസ്റ്റം ഉപയോഗിക്കുന്ന വാക്കുകളാണ്.

വാല്‍കഷ്ണം : എന്നാല്‍ വിന്‍ഡോസ്‌ ഡോസ് എമുലടോര്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്ക് മേല്പറഞ്ഞ ഫോള്‍ഡര്‍ ഉണ്ടാക്കാന്‍ കഴിയും, എന്നാല്‍ ഇതു ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്ഥിരത ഇല്ലാതാക്കിയെക്കാം