നിങ്ങളുടെ കമ്പ്യൂട്ടര്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ പെരുമാറുന്നുണ്ടോ?, പണി സാവധാനത്തില്‍ ആയി തുടങ്ങിയോ? ചില പ്രത്യേക പ്രോഗ്രാമുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാനായി അവശ്യപ്പെടുന്നുണ്ടോ? സംശയിക്കേണ്ട നിങ്ങളുടെ കമ്പ്യൂട്ടര്‍ ഏതോ വൈറസിന്റെ പിടിയിലായിക്കഴിഞ്ഞു. ഇനി കുറെ പണിപ്പെടേണ്ടി വരും.
അല്പം ചരിത്രം: 1944ല്‍ ജോണ്‍ വാന്‍ ന്യൂമാന്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ സ്വയമായി പെരുകാന്‍ കഴിവുള്ള ഒരു പ്രോഗ്രാം ശ്രിഷ്ട്ടിച്ചു, ഇതായിരുന്നിരിക്കാം ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസ്.
1960 കളുടെ തുടക്കത്തില്‍ ഒരു കൂട്ടം പ്രോഗ്രാമര്‍മാര്‍ ശ്രിഷ്ട്ടിച്ച "Core War " എന്ന ഗെയിം ഓരോ തവണ റണ്‍ ചെയ്യുമ്പോഴും സ്വയം പതിപ്പുണ്ടാക്കി CPU ന്റെ സമയം ഉപയോഗിക്കുന്നതോടൊപ്പം സഹ കളിക്കാരുടെയും CPU സമയം അപഹരിക്കുകവഴി ഈപതിപ്പുകള് മെമ്മോറി പൂര്‍ണമായി ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സ്ഥിരതഇല്ലാതാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള മറുമരുന്നും അവര്‍ തന്നെ ശ്രിഷ്ട്ടിച്ചു " Reeper " അങ്ങനെ ആദ്യത്തെ Anti Virus പിറന്നു. എങ്കിലും 1983ല്‍ മാത്രമാണ് "Core War " ന്റെ നിര്‍മാതാക്കള്‍ അതിനെ കുറിച്ചുള്ള വിവരം പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് വാരപ്പതിപ്പില് ഔദ്യോകികമായ് പ്രസിദ്ധികരിച്ചത്.
അക്കാലത്തു പുതിയ ഒപെരെടിംഗ് സിസ്റ്റംആയ DOS ലോകത്താകമാനമായ് പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയിരുന്നു. ഈ ഓപെരടിംഗ് സിസ്റ്റംത്തിന്റെ പിഴവുകള്‍ മനസിലാക്കിയ പ്രോഗ്രാമര്‍മാരുടെ അടുത്ത ഉന്നം ഡോസ് ആക്രമിക്കുക എന്നതായിരുന്നു. അങ്ങിനെ ആദ്യത്തെ BOOT സെക്ടര്‍ വൈറസ് ജനിച്ചു.
ഏറെക്കാലം കഴിയും മുന്‍പേ തന്നെ വൈറസ് നിര്‍മ്മാതാക്കള്‍ ഫയലുകളെ ആക്രമിക്കുന്നതാണ് കുടുതല്‍ എളുപ്പവും കൂടുതല്‍ നശികരണ ശേഷിയും എന്ന് മനസിലാക്കി നീക്കം ആരംഭിച്ചു. 1987ല്‍ Suriv - 02 എന്ന വൈറസ് കണ്ടുതുടങ്ങി. ഇതു COM ഫയലുകളെ ബാധിച്ചു കുപ്രസിദ്ധമായ Jerualem , Viernes 13 എന്നി വൈറസ്കള്ക്കായി വാതില്‍ തുറന്നു കൊടുക്കുക വഴി കൂടുതല്‍ മാരക ശേഷി നേടി എടുത്തു.
ഏറ്റവും മോശമായ അവസ്ഥ വരാനിരുന്നതെഉള്ളു. 1988ല്‍ 6000ല്‍ പരം കമ്പ്യൂട്ടര്കളെ ആണ് ആക്രമിച്ചത്.
അതിനു ശേഷം 1990ന്റെ മധ്യ കാലങ്ങളിലായി എന്ന് കാണുന്ന തരത്തിലുള്ള വൈറസ് പ്രോഗ്രാമ്മിംഗ് ആരംഭിച്ചു. അവസ്ഥക്കനുസരിച്ച് മാറുവാന്‍ (Polymorphic)കഴിവുള്ള "Michel Angelo " പോലുള്ള വൈറസ് ശ്രിഷ്ടിക്കപ്പെട്ടു. ഇന്റര്‍ നെറ്റ് ന്റെ ഉപയോഗം വ്യാപകം ആയതോടുകുടി വൈറസ് നിര്‍മാതാക്കള്‍ പുതിയ രീതി അവലംബിച്ച് ഇന്റര്‍നെറ്റ്, ഇമെയില്‍ എന്നിവ വഴി സാവധാനം വൈറസ് കമ്പ്യൂട്ടര്‍ ലോകത്തെ ആക്രമിച്ചുതുടങ്ങി. 1999ല്‍ Melissa പിറന്നു. ഈ പിറവി വൈറസ്കളുടെ ലോകത്ത് ഒരു പുത്തന്‍ ഉണര്വ്ഉണ്ടാക്കി. അക്കാലം വരെ വൈറസ്കളുടെ പ്രധാന മാധ്യമം ആയി ഉപയോഗിച്ചിരുന്നത് Floppy Disc, Removable Disk, CDs. എന്നിവയായിരുന്നു.

സാധാരണ ഗതിയില്‍ ഒരു വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, അവ മേമോരിയില് സ്ഥിര താമസക്കാരായി മാറി മറ്റുള്ള ഫയലുകളെ കൂടി വൈറസ് ബാധിതരക്കി അവയുടെ അപരന്മാരെ വളരെവേഗം നിര്‍മിക്കുകവഴി കമ്പ്യൂട്ടറിന്റെ സ്ഥിരത നഷ്ടപ്പെടുത്തും. അല്ലഎങ്കില്‍ ഒരു പ്രതേക അവസ്ഥയില്‍ എത്തിപ്പെടും വരെ (Event) വൈറസ് യാതൊരു തരത്തിലുള്ള പ്രവര്‍ത്തനം നടത്താതെ മേമോരിയില് നിലകൊള്ളുകയും ചെയ്യും. കാരണം മേല്പറഞ്ഞ സമയം വൈറസ് ഉപയോഗിക്കുന്നത് അവയ്ക്ക് മറ്റുള്ള കമ്പ്യൂട്ടര്ല് ഉള്ള കടന്നു കയറാനാണ്. അങ്ങിനെ ഒരു നെറ്റ് വോര്കിലുള്ള എല്ലാ കമ്പ്യൂട്ടര്‍ കളെയും വൈറസ് ബാധിതരക്കിയതിനു ശേഷം, ഒരു പ്രത്യേക ദിവസത്തിലോ, അല്ലെങ്കില്‍ cpu clock ടൈം വൈറസ് പ്രോഗ്രാം പ്രകാരം എത്തപ്പെടുംബോഴോ വൈറസ് അതിന്റെ വിശ്വ രൂപം കാണിക്കുവാന്‍ ആരംഭിക്കും. അത്രയും കാലം വൈറസ് ഒരു ചിത്ര ശലഭത്തിന്റെ പ്യുപ്പയെ പ്പോലെ (Incubation Period) സമാധിയിലയിരിക്കും.
അത്തരത്തിലുള്ള ഒരു വൈറസ് ആയിരുന്നു Cherobyl. 1998 ഏപ്രില്‍ 26 ന്നു പ്രവരത്തന ക്ഷമമായ വൈറസ് BIOS-Flash നെ തിരുത്തി എഴുതുന്നത് വഴി കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്നെ വരെ തകരാറിലാക്കിയിരുന്നു. ഈവന്റെ പ്രഭാവം 2 വര്‍ഷം വരെ വളരെ ശക്തമായി നിലനിന്നിരുന്നു, ഇന്നും അവിടവിടെയായി ഇവനെ കാണാറുണ്ട്.
അക്കാലത്തുണ്ടായ വൈറസ് എല്ലാം തന്നെ തങ്ങളുടെ ആഗമനം വിളിചോത്ന്നതിനായി അല്ലെങ്കില്‍ സ്വയം കുപ്രസിദ്ധി നേടുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ചില സന്നെശ്ശം/ ശബ്ദം എന്നിവ ഉണ്ടാക്കി user ന്റെ ശ്രദ്ദയെ തങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നു. ഏറെക്കാലം ഈ രീതി തുടരാനായില്ല. വൈറസ് നിര്‍മാതാക്കള്‍ കളം മാറ്റി ചവിട്ടി, വൈറസ്ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രഹസ്യ സ്വഭാവം കയീവന്നു. userനു ഒരുതരത്തിലും മനസിലാകാത്ത വിധത്തില്‍ കയറിക്കുടി ഫയലുകളെ നശിപ്പിക്കുന്ന രീതി കഴിഞ്ഞ നൂറ്റണ്ടിന്റെ അവസാനതോടുകുടി നിലവില്‍ വന്നു.
ഈ നൂറ്റണ്ടിന്റെ തുടക്കത്തില്‍ തന്നെ Internet, Email എന്നിവ വൈറസ്ന്റെ പ്രധാന ചാലകം ആയി മാറിക്കഴിഞ്ഞിരുന്നു. അതോടെ വൈറസ് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഏറ്റവും കുട്തല്‍ കമ്പ്യൂട്ടര്കളെ ആക്രമിക്കുന്ന രീതി അവലംബിച്ച് തുടങ്ങി. അത്തരത്തിലുള്ള ആദ്യ ആഗോള വൈറസ് ആണ് Melissa. ഒരു പകര്‍ച്ച വ്യധിയെ പോലെ വളരെ വേഗം ഇതു അനേക കമ്പ്യൂട്ടര്കളെ ആക്രമിച്ചു നശിപ്പിച്ചു. അതോടെ വ്യവസായ മേഖലയുടെ സാമ്പത്തിക അടിത്തറ തന്നെ തകര്കുന്ന വിധത്തില്‍ വൈറസ് വളര്‍ന്നു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അവരുടെ സെക്യൂരിറ്റിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി, അങ്ങിനെ Anti Virus എന്ന സോഫ്റ്റ്വെയര് മേഖല വളരെ വേഗത്തില്‍ തന്നെ പ്രചാരം നേടി. സാധാരണ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ പോലും വ്യാപകമായി Anti Virus ഉപയോഗിച്ച് തുടങ്ങി. ഇതു വൈറസ് നിര്‍മാതാക്കളുടെ മുന്പില് വലിയ ഒരു വിലങ്ങു തടിയായി മാറിക്കഴിഞ്ഞു.
വൈറസ് നിര്‍മ്മാതാക്കളും വെറുതെയിരുന്നില്ല അവര്‍ പുതിയ ഒരു പരീക്ഷണവുമായി രംഗതെത്തി "ലവ് ലെറ്റര്‍"- വളരെ ലളിതവും എന്നാല്‍ ചതി ഒളിഞ്ഞു കിടക്കുന്നതുമായ ഒരു പുതിയ രീതി.
സാധാരണക്കാരനായ ഒരു User ഒരിക്കലും പ്രതീക്ഷിക്കുകയില്ല തനിക്കു കിട്ടിയിരിക്കുന്ന മെസ്സേജ്ല് അപകടകാരിയായ വൈറസ് ഒളിഞ്ഞിരിപ്പുണ്ട് എന്ന്. User ന്റെ ആകാംഷയെ ചൂഷണം ചയ്തു അവ കമ്പ്യൂട്ടര്ല് കടന്നുകൂടുന്നു. ഈ രീതി ഇന്നും വളരെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇതിനോട് വളരെ അടുത്ത ബന്ധം ഉള്ള മറ്റൊരു രീതിയാണ് അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍കളുടെ കുറവുകളെ അല്ലെന്ഗില് സോഫ്റ്റ്വെയര് ബഗ് ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറില്‍ കടന്നു കൂടുക എന്നതാണ്. ഇത്തരത്തില്‍ ഉള്ള ചില വൈറസ്കളില് പെട്ടതാണ് "Bubble Boy " യും Kakworm ഉം. ഇവ ഇന്റര്‍നെറ്റ് explorer ന്റെ പിഴവുകളെ ചൂഷണം ചെയ്തു ഒരു കൂട്ടം HTML കോഡ് ഒരു ഇമെയില്‍ മെസ്സേജ്ല് കൂട്ടിച്ചേര്‍ത്തു(രഹസ്യമായി ഒളിപ്പിച്ചു ) അയക്കുമ്പോള്‍. user അറിയുന്നില്ല അതിലെ കൊടും ചതി, മെയില്‍ തുറന്നില്ല എങ്കില്‍ തന്നെ ഇവെ സ്വയം തന്റെ പണി ആരംഭിക്കുന്നു. മറ്റു ചിലവ നേരിട്ട് ഇന്റര്‍നെറ്റ് ഇല് നിന്ന് ഒളിച്ചു കടന്നുകയറുന്നു ബ്ലാസ്റെര് വൈറസ് അത്തരത്തിലുള്ള ഒന്നാണ്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വ്യാപ്തി വര്ദ്ധിചപ്പോള് വൈറസ് നിര്‍മ്മാതാക്കളും അവരുടെ ചുവടുകളും മാറ്റി ചവുട്ടുവാന്‍ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്കള് ആക്രമിച്ചു വൈറസ് ബാധിതരക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അതോടോപ്പേം തന്നെ ഇന്റര്‍നെറ്റ് സര്വീസ്കളായ ഇ-ബാങ്കിംഗ് ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയുടെ സ്വകാര്യമായ രഹസ്യ data കള്‍ മോഷ്ട്ടിക്കുക എന്നതും വൈറസ്ന്റെ ചുമതലയായി മാറി. ഇത്തരത്തിലുള്ളവ കമ്പ്യൂട്ടര്‍നെ നേരിട്ടു ദോഷകരമായി ബാടിക്കുകയില്ല എങ്കിലും രഹസ്യ data കളുടെ ചോര്‍ച്ചക്ക് ഇതു വഴിഒരുക്കുന്നു അതോടൊപ്പം പടര്‍ന്നു പിടിക്കുന്നതിനും ഏവ സഹായിക്കുന്നു.
(തുടരും.....)